SREE VYRAMAHAKALIKKAVU KSHETHRAM - ശ്രീ വൈര മഹാകാളിക്കാവ് ക്ഷേത്രം
മലപ്പുറം ജില്ലയിലെ കാരാട് പറമ്പിനടുത്താണ് പുരാതനമായ ശ്രീ വൈര മഹാകാളിക്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചുറ്റും മരങ്ങളോട് കൂടി , പ്രകൃതി സൗന്ദര്യത്തോട് കൂടി ഈ ക്ഷേത്രം നിൽക്കുന്നത്. മലബാർ ദേവസ്വം ബോർഡിന് കീഴിലാണ് ഇപ്പോളുള്ളത്. വളരെ ശക്തിയുള്ള ദേവിയായാണ് ഇവിടെ കണക്കാക്കുന്നത്, ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ഭക്തജനങ്ങൾ ഇവിടെ എത്തി ചേരുന്നു. ഭദ്രകാളിയെ കൂടാതെ ശാസ്താവ്, വേട്ടക്കൊരുമകൻ , ഭുവനേശ്വരി, കൊടുകാളി, നാഗങ്ങൾ എന്നീ ദൈവങ്ങളുടെ പ്രതിഷ്ഠകളും ഇവിടെയുണ്ട്.